വൈവിധ്യങ്ങളുടെ നാടാണ് ഭാരതം. എന്നാൽ, ഓണത്തെപ്പോലെ മതേതരമായ ആഘോഷം വേറേ ഒരിടത്തും ഇല്ല. ഒരു 'നല്ല ലോകത്തി'ന്റെ സങ്കല്പം മനസ്സുകളെ ഒരുമിപ്പിക്കുന്നു. നിര്‍വചിക്കപ്പെട്ട ദൈവങ്ങള്‍ക്കുപരി നീതിയോടൊപ്പം നിലകൊള്ളാനുള്ള മലയാളിയുടെ ചങ്കുറപ്പാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിമാറ്റിയത്.
ഈ ആസുര കാലത്ത് അത് നഷ്ടപ്പെട്ട് പോകാതിരിക്കട്ടെ...
ആ നഷ്ട പ്രതാപത്തിലേക്ക് പേനകൾ പടവാളാക്കിയ എഴുത്തുകാർ നമ്മളെ കൂട്ടിക്കൊണ്ടുപോകും എന്ന പ്രത്യാശയോടെ...
സസ്നേഹം
സുധീർ മുഹമ്മദ്
എഡിറ്റർ
s u d h e e r k m u h a m m e d @ g m a i l . c o m
സൂചന: ഈ പ്രസിദ്ധീകരണത്തിലെ കൃതികളുടെയും അഭിപ്രായങ്ങളുടെയും
പരിപൂർണ്ണ ഉത്തരവാദിത്വം അതിന്റെ രചയിതാക്കളിൽ നിക്ഷിപ്തമാണ്.