E-Magazine
ലക്കം: 1
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
ഏപ്രിൽ 2017
     
 
 
  Cover Page  
സൈഡിഫക്ട്സ്ഓഫ് MNC പേസ്ലിപ്
ശാർങധരൻ
മേശപ്പുറത്ത് അവളുടെ പേസ്ലിപ്പ് കണ്ടു.
വളരെ ശ്രദ്ധയോടെ അശ്രദ്ധമായി വിടർത്തിഇട്ടിരിക്കുന്നു. ഒന്നു കണ്ണോടിച്ചുനോക്കി.
ബേസിക്പേ....ട്രാൻസ്പോർട്ടലവൻസ്......
ഫ്രിഞ്ച് ബെനഫിറ്റ്....
......
അങ്ങനെ നെറ്റ്പേ വരെ വായിച്ചു
ആ വരി അവനെ നോക്കി കൊഞ്ഞനം കുത്തി.
ആകെ നിരാശനായി.
അവളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ ഇനി പേക്കമ്മീഷൻ തന്നെ കനിയണം.
പതിവ് പണികൾക്കായി അവൻ അടുക്കളയിലേക്ക് കയറി
സ്വീകരണമുറിയിൽ ടീവി വാർത്ത പറഞ്ഞുതുടങ്ങി.
നാളെ സ്വാതന്ത്ര്യദിനമാണ്.
.....................
അവളുടെ നെറ്റ്പേ കൂടിയതുമുതൽ അടുക്കളയിലേക്ക് കാണാറേയില്ല.
പണംകുറഞ്ഞവർക്ക് പാരതന്ത്ര്യം. അതാണല്ലോ വിധി.
അവൻ അറിയാതെ പറഞ്ഞുപോയി.
ടീവിയിൽ ഏഴാം ശമ്പളക്കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് എന്തോപറഞ്ഞു.
കടുക്കാച്ചുന്നതിനിടയിൽ ശരിക്കും കേട്ടില്ല.
കൂട്ടാനിറക്കിവെച്ച് വേഗംവന്ന് കംപ്യൂട്ടർ ഓൺചെയ്തു നെറ്റിൽ നോക്കി.
ടീവി വാർത്തപറഞ്ഞ് വായടച്ചതേയുള്ളു.
സെവൻസിപിസി.കോമിൽ പേകാൽക്കുലേറ്റർ റെഡി. വിറയാർന്ന കൈകളോടെ അവൻ സ്വന്തം പേ കണക്കുകൂട്ടി. അവൻറെകണ്ണുകൾക്ക് വിശ്വസിക്ക്യാൻ കഴിയുന്നില്ല.

അടിച്ചു...മോളെ...!
സ്വാതന്ത്ര്യം.......ഹഹാ...സ്വാതന്ത്ര്യം..!
കിട്ടുണ്ണ്യേട്ടനെപ്പോലെ അവൻ മറിഞ്ഞുവീണു.
.............................
ആശുപത്രിയിൽ കിടയ്ക്കയരികിൽ അവളിരുന്നു.
ചൂടുള്ളകഞ്ഞി അവന് കുറേശെ കോരിക്കൊടുത്തു.
അവൻ മൃദുവായി ചിരിച്ചുകൊണ്ട് പറഞ്ഞു
"എനിക്കു സ്വാതന്ത്ര്യം കിട്ടി.
ഇപ്പൊ ശമ്പളം എത്ര്യാന്നറിയോ?
ഇനി നീ വേണം ഇതുപോലെ ഭക്ഷണം ഉണ്ടാക്കിത്തരാൻ.
കഞ്ഞികുടികഴിഞ്ഞ് പാത്രം മൂടിവെച്ചു.
അവൾ മോളുടെ ടിഫിൻബോക്സ് തുറന്നു....
ഒരുകഷ്ണം കേക്ക് എടുത്ത് അവന് വായിൽവെച്ചുകൊടുത്തു.
"എന്തായിരുന്നുവിശേഷം"
അവൻ ചോദിച്ചു
അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു "I got promotion & I have
30% hike in my salary"
പെട്ടെന്ന് കേക്ക് തൊണ്ടയിൽകുരുങ്ങി. ചുമ കൂടി....ശ്വാസം കിട്ടാതെയായി
പാവം തളർന്നു കിടക്കയിലേക്ക് വീണു. ............................
ഐസിയുവിൽ ഡോക്ടർമാർ ഹൃദയതാളം നിരീക്ഷിച്ചുനിൽക്കവെ പരസ്പരം പറയുന്നതുകേട്ടു.
"എനി സൈക്കൊസൊമാറ്റിക് റീസൺസ്?"
"യ്യ...അക്ക്യൂട്ട് എക്സപക്റ്റേഷൻ മിസ്സ്മാച്ച്"
"സാലറി ഓർ ഫാമിലി?"
"രണ്ടും ഡോക്ടർ" എന്ന്പറയണമെന്ന്അവന് തോന്നി.
വരണ്ട തൊണ്ടയിൽ വാക്കുകൾ വഴിമുട്ടി.

  Content  
  എഡിറ്റോറിയൽ  
  ഒരു തണുത്ത വേനൽക്കാലം
പ്രതിഭ പ്രദോഷ്‌
 
  സാക്ഷി
പദ്മകുമാർ
 
  My lost park
Nandana Menon
 
  പിൻവിളി
മായാദത്ത്
 
  അറിയൂ, ഉണരൂ…
ലക്ഷ്മി സന്ദീപ്
 
  സൈഡിഫക്ട്സ് ഓഫ് MNC പേസ്ലിപ്
ശാർങധരൻ
 
  The broken to Messiah
Chaithanya Raveendran
 
  വിരഹദുഃഖം
നോബിൾ ജേക്കബ്ബ്
 
  ബാല്യം - ഒരോർമ
സരിത പ്രവീൺ
 
  അമ്പലപ്രാവും പരുന്തും
ടി.ജി. രവീന്ദ്രൻ
 
  My Own
Meena Anil
 
  മഴ
ലീനാ പിള്ള
 
  വനിതാദിനം
ആശമോൾ എൻ.എസ്.