എഡിറ്റോറിയൽ
വായന മരിക്കാതിരിക്കാൻ …
അക്ഷരം എന്നാൽ നശിക്കാത്തത് എന്നർത്തം. മലയാളം
മരിച്ചുകൊണ്ടിരിക്കുന്നു എന്ന ചിന്ത പഴയതാണ്,
മനോഹരമായി മലയാളത്തിൽ ട്രോളുന്ന പുതുതലമുറ
പ്രതീക്ഷക്ക് വകനൽകുന്നു. വലിയ കൃതികൾ വായിക്കപ്പെടില്ല
എന്ന വിഹ്വലതയും 'ആടു ജീവിതങ്ങൾ' ഇല്ലാതാക്കി. എന്നാൽ
യുവ എഴുത്തുകാർക്ക് ദിശ നൽകുക എന്ന കർത്തവ്യം
നിർവഹിക്കപ്പെടാതെ അവശേഷിക്കുന്നു, അതിനാൽ തന്നെ
മുഖപുസ്തകത്തിലെ ചിന്തകർ എഴുത്തുകാരാകാതെ
ഒതുങ്ങിപ്പോകുന്നു.
അണുശക്തിനഗറിലെ മലയാളി എഴുത്തുകാരെ
പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യമാണ് 'അക്ഷരം'
ഏറ്റെടുത്തിരിക്കുന്നത്. ഇതിനെതിരെ നിരൂപണഖഡ്ഗങ്ങളുമായി
വരുന്നവർക്ക്, ക്ഷമിക്കുക തല്ക്കാലം നിങ്ങൾ രചനകളിലൂടെ
വഴികാട്ടുക, നമ്മുടെ കുട്ടികൾ എഴുതിത്തെളിയട്ടെ പിന്നീട്
അവസരം വരും അപ്പോഴാകാം...
ഈ സംരംഭം അനവരതം അനുസ്യൂതം തുടരട്ടെ എന്ന്
ആശംസകളോടെ