E-Magazine
ലക്കം: 1
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
ഏപ്രിൽ 2017
     
 
 
  Cover Page  
അറിയൂ, ഉണരൂ…
ലക്ഷ്മി സന്ദീപ്










ജന്മാന്തരങ്ങളുടെ തുടർച്ചയായുള്ള യാത്രയാണ് ഈ ജീവിതമെന്ന തിരിച്ചറിവുണ്ടാവാൻ ഇത്രയും ഋതുഭേദങ്ങൾ ദർശിക്കേണ്ടിവന്നു എനിക്ക്. സ്വപ്നസദൃശ്യമായ നാളുകൾക്കിടയിലും എന്തെന്നറിയാത്ത ആത്മസമ്മർദ്ദങ്ങളും, പൂർണ്ണതതേടിയലഞ്ഞ മനസ്സും എന്നെ നയിച്ചത് ആ ഉണർവിലേക്കായിരുന്നു. തികച്ചും ആകസ്മികമായി സംഭവിച്ച ആദ്യ 'സട്ടോരി'*.

എന്നും മറ്റുള്ളവരുടെ കണ്ണുകളിലൂടെ ലോകത്തെ നോക്കിക്കണ്ടിരുന്ന എനിക്ക് ആദ്യമായി ഈ ഭൂമിയിൽ ജനിച്ചപോലെയാണ് ആ പ്രഭാതത്തെ അനുഭവപ്പെട്ടത്. ചുറ്റുമുള്ള മരങ്ങളും ചെടികളും മനുഷ്യരും എല്ലാം മുമ്പെന്നും ഇല്ലാത്തവണ്ണം ശോഭയാർന്നവരായി. എങ്ങും എവിടെയും പുതുമ.. നന്മ.. പ്രകൃതിയൊന്നാകെ അഭൂതമായ ചൈതന്യം നിറഞ്ഞുനിന്നു.

വിസ്മയം നിറഞ്ഞ എൻറെ ലോകത്തേക്ക് ഒരുപിടി അതിശയങ്ങളുടെ നിറമഴയായിരുന്നു, പിന്നീട്. പ്രപഞ്ചം ഓരോ നിമിഷവും എന്നോട് സംവദിച്ചുകൊണ്ടിരുന്നു. മഴയായി, കാറ്റായി, സൂര്യവെളിച്ചമായി, എന്നും എപ്പോഴും, എവിടേയും.. അഞ്ച് ഇന്ദ്രിയങ്ങളും എന്നിലേക്ക് സന്തോഷവും നന്മയും മാത്രം പ്രദാനം ചെയ്തു.

സർവജ്ഞരായ ഗുരുക്കന്മാരെ പോലെ ഒരുപാട് പുസ്തകങ്ങൾ എന്നെ തേടിയെത്തി. അതുവരെ സാഹിത്യം മാത്രം ശീലിച്ച എനിക്ക് തീർത്തും നവ്യമായ ലോകം തുറന്നുതന്ന ഒരുപാട് ഗുരുക്കൻമാർ.
ആയിരം ഇതളുകളുള്ള ഒരു താമരയാണ് ഓരോ മനുഷ്യാത്മാവും. ചിന്തകളുടെ ഭാരമില്ലാതെ ആത്മസമർപ്പണത്തോടെ ശ്രവിച്ചാൽ നമുക്ക് കേൾക്കാനാവും, ജന്മാന്തരങ്ങളിലൂടെ നമ്മൾ കടന്നുവന്ന കഥകൾ... ഓരോ ജീവിതത്തിലേയും അനുഭവപാഠങ്ങൾ...

അതീന്ദ്രിയമെന്നുതോന്നുന്ന അനുഭൂതികൾ, ഈ പ്രപഞ്ചത്തിലെ നമുക്ക് ചുറ്റുമുള്ള മനുഷ്യരും സസ്യലതാദികളും ജീവജാലങ്ങളും എല്ലാം, ഒന്നാണെന്നുള്ള അവബോധം.. ആ അറിവ് നൽകുന്ന ആത്മശക്തി, സാഹോദര്യഭാവം.. ജീവിതം മനോഹരമാകുവാൻ കൂടുതൽ എന്താണ് വേണ്ടത്...?

ആത്മീയത ഒരു യാത്രയാണ്. അത്യന്തo സുന്ദരമായ, ലക്ഷ്യത്തേക്കാൾ വിസ്മയിപ്പിക്കുന്ന മാർഗത്തിലൂടെയുള്ള അയത്നലളിതമായ യാത്ര..

വരൂ, അറിയൂ, ഉണരൂ...

“For my part I know nothing with any certainty, but the sight of the stars makes me dream..” -- Vincent Van Gogh

*'സട്ടോരി' :- It is a 'zen' budhist term for sudden awakening . [It refers to the experience of 'seeing into one's true nature'
  Content  
  എഡിറ്റോറിയൽ  
  ഒരു തണുത്ത വേനൽക്കാലം
പ്രതിഭ പ്രദോഷ്‌
 
  സാക്ഷി
പദ്മകുമാർ
 
  My lost park
Nandana Menon
 
  പിൻവിളി
മായാദത്ത്
 
  അറിയൂ, ഉണരൂ…
ലക്ഷ്മി സന്ദീപ്
 
  സൈഡിഫക്ട്സ് ഓഫ് MNC പേസ്ലിപ്
ശാർങധരൻ
 
  The broken to Messiah
Chaithanya Raveendran
 
  വിരഹദുഃഖം
നോബിൾ ജേക്കബ്ബ്
 
  ബാല്യം - ഒരോർമ
സരിത പ്രവീൺ
 
  അമ്പലപ്രാവും പരുന്തും
ടി.ജി. രവീന്ദ്രൻ
 
  My Own
Meena Anil
 
  മഴ
ലീനാ പിള്ള
 
  വനിതാദിനം
ആശമോൾ എൻ.എസ്.