E-Magazine
ലക്കം: 1
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
ഏപ്രിൽ 2017
     
 
 
  Cover Page  
 
വിരഹദുഃഖം
നോബിൾ ജേക്കബ്ബ്
കാറിൽ ഞാൻ യാത്രചെയ്യുകയായിരുന്നു. എനിക്ക് നന്നേ വിശക്കുന്നുണ്ടായിരുന്നു. ഞാൻ വാച്ചിൽ നോക്കി, സമയം രണ്ടുമണി കഴിഞ്ഞിരിക്കുന്നു. ഉച്ചഭക്ഷണം കഴിക്കാനായി കാർനിറുത്തുവാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. അടുത്തുകണ്ട ഒരു ഹോട്ടലിനു സമീപം ഡ്രൈവർ കാർ നിറുത്തി.

ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാനായി കൈയും കഴുകി അടുത്ത് കണ്ട മേശക്കു സമീപം ഞാൻ ഇരുപ്പുറപ്പിച്ചു.

എനിക്ക് അഭിമുഖമായി ഇരുന്നു ഭക്ഷണം കഴിക്കുന്ന ഒരു നവദമ്പതിമാരിലേക്ക് എന്റെ ശ്രദ്ധതിരിഞ്ഞു. അവർ നന്നേ ചെറുപ്പം ആയിരുന്നു, ഏകദേശം 18-21 വയസ്സ്കാണും. വിവാഹം കഴിഞ്ഞിട്ട് ഒന്നോ രണ്ടോ ദിവസം ആയി കാണും ചെറുക്കന്റെ കുഞ്ഞനുജത്തിയും അമ്മയും ആയിരിക്കണം അവരുടെ അടുത്ത് ഇരിക്കുന്നത് എന്ന് എനിക്ക് തോന്നി.

ഞാൻ സസൂക്ഷ്മം അവരെ നിരീക്ഷിച്ചു. ആ പെണ്കുുട്ടിയുടെ മുഖം മ്ലാനമായി ഇരിക്കുന്നത്

ഞാൻകണ്ടു. ചിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അറിയാതെ

അവളുടെ കണ്ണിൽനിന്നും കണ്ണീർമുത്തുകൾ ഉരുണ്ടുതാഴേക്ക്‌ പതിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അതെ..... അവൾ വിതുമ്പുകയാണ്......

ഞാൻ ചുറ്റും വീക്ഷിച്ചു. ആ ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നവരിൽ ഭുരിഭാഗം ആൾക്കാരും ചെറുക്കന്റെ ബന്ധുമിത്രാദികൾ ആണെന്ന് തോന്നുന്നു. ഏകദേശം 15-20 പേർ കാണും. അവർ ഉറക്കെ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. എല്ലാവരും ആഹ്ളാദതിമർപ്പിൽ ആണ്.

ഞാൻ പുറത്തേക്കുനോക്കി. ഒരു ടൂറിസ്റ്റ് മിനിബസ്സ്‌ അവിടെകിടക്കുന്നത് കണ്ടപ്പോൾ എന്റെ നിഗമനം ശരി ആണെന്ന് എനിക്ക്തോന്നി.
വിവാഹംകഴിഞ്ഞു ഒന്നുരണ്ടു ദിവസത്തിനുശേഷം പെണ്ണിനെ ചെറുക്കന്റെ വീട്ടിലേക്കുവിളിച്ചുകൊണ്ട് പോകുന്നവഴിക്ക് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയതാണ് ഇവരെന്ന് എനിക്ക് അനുമാനിക്കാൻ കഴിഞ്ഞു.

ഞാൻ ചുറ്റും കണ്ണോടിച്ചു. കുടുംബത്തിൽ ഒരു പുതിയ വ്യക്തിയെ കിട്ടിയ സന്തോഷത്തിൽ ആണ് എല്ലാവരും. തന്റെ ജീവിതത്തിൽ എല്ലാം പങ്കുവെക്കുവാൻ, തന്നെ കരുതുവാൻ, ഒരാളെ കിട്ടിയ സന്തോഷത്തിൽ ആണ് ആ ചെറുക്കൻ. എന്നന്നേക്കുമായി ഒരു മകളെ കിട്ടിയ സന്തോഷത്തിലാണ് ആ അമ്മ. തന്നെ മനസ്സിലാക്കുവാനും, തന്റെ സംസാരം കേള്ക്കു വാനുമായി ഒരു കൂട്ടുകാരിയെ കിട്ടിയ ആഹ്ളാദത്തിൽ ആണ് ആ കുഞ്ഞനുജത്തി!

കുഞ്ഞനുജത്തി വായ്‌ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. അവൾ തമാശ പറഞ്ഞു മറ്റുള്ളവരെ ചിരിപ്പിക്കുകയാണ്. അപ്പോഴും ആ പെണ്‍കുട്ടി വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.

ആ പെൺകുട്ടിയുടെ മനസ്സിനെ എനിക്ക്. നന്നായി കാണാമായിരുന്നു. തന്നെ നൊന്തുപ്രസവിച്ചുവളർത്തിയ അമ്മ, വേണ്ടുവോളം സ്നേഹവും കരുതലും തന്നു തന്റെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു തന്ന അച്ഛൻ. എന്നും വഴക്കിട്ടിരുന്നെങ്കിലും തന്റെ ആശ്വാസവും എല്ലാം ആയിരുന്ന സഹോദരീസഹോദരന്മാർ. എല്ലാവരെയും ഒരു ദിവസം വിട്ടുപിരിഞ്ഞുപോവുക.....ഹൃദയംപൊട്ടുന്നു......

അവൾ ചിന്തിച്ചിട്ടുണ്ടാവും-- താൻ ജനിച്ചു വളർന്ന മനോഹരമായ ഗ്രാമം, നന്മനിറഞ്ഞ അയൽക്കാർ, എന്നും കാണാറുള്ള കൂട്ടുകാർ-- അവർ ഒക്കെ ഇനി ഒരു സ്വപ്നം മാത്രം ആയി അവശേഷിക്കുന്നു.

വിരഹവേദന എത്ര കഠിനമാണ്. സന്തോഷമുള്ള കുട്ടിക്കാലവും, ഗ്രാമാന്തരീക്ഷവും, മാതാപിതാക്കളുടെ സാമീപ്യവും ശരിക്കും അനുഭവിച്ചവർക്ക്, ഒരുദിവസം അതെല്ലാം മറന്നു വേറൊരു ചുറ്റുപാടിൽ പോകുമ്പോൾ ഉണ്ടാകുന്ന ദുഃഖം എത്ര വലുതാണ്, ഞാൻ ചിന്തിച്ചു.

എന്റെ ഹൃദയം നൊന്തു. പൂർണ്ണമായും അവളുടെ വേദന എനിക്ക് മനസിലാകുന്നുണ്ടായിരുന്നു. ഞാൻ നെടുവീര്പ്പിട്ടു.

ഞാൻ പ്ലേറ്റിലേക്ക് നോക്കി, ആഹാരം ഒട്ടും തന്നെ ഞാൻ കഴിച്ചിരുന്നില്ല. എന്റെ വിശപ്പ്‌ എങ്ങോ പോയിരുന്നു.

ഞാൻ എഴുന്നേറ്റു കൈകഴുകി. കാഷ് കൊടുക്കുവാൻ കൌണ്ടറിന്റെ അടുത്ത് നിൽക്കുമ്പോൾ ഞാൻ അവസാനമായി അവളെ ഒന്ന് നോക്കി. അവളും ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല.

അവളുടെ മിഴികൾ നിറഞ്ഞുതുളുമ്പുന്നത് ദൂരത്തുനിന്നും ഒരിക്കൽകൂടി ഞാൻ നോക്കികണ്ടു.
  Content  
  എഡിറ്റോറിയൽ  
  ഒരു തണുത്ത വേനൽക്കാലം
പ്രതിഭ പ്രദോഷ്‌
 
  സാക്ഷി
പദ്മകുമാർ
 
  My lost park
Nandana Menon
 
  പിൻവിളി
മായാദത്ത്
 
  അറിയൂ, ഉണരൂ…
ലക്ഷ്മി സന്ദീപ്
 
  സൈഡിഫക്ട്സ് ഓഫ് MNC പേസ്ലിപ്
ശാർങധരൻ
 
  The broken to Messiah
Chaithanya Raveendran
 
  വിരഹദുഃഖം
നോബിൾ ജേക്കബ്ബ്
 
  ബാല്യം - ഒരോർമ
സരിത പ്രവീൺ
 
  അമ്പലപ്രാവും പരുന്തും
ടി.ജി. രവീന്ദ്രൻ
 
  My Own
Meena Anil
 
  മഴ
ലീനാ പിള്ള
 
  വനിതാദിനം
ആശമോൾ എൻ.എസ്.