E-Magazine
ലക്കം: 1
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
ഏപ്രിൽ 2017
Cover Page
ബാല്യം - ഒരോർമ
സരിത പ്രവീൺ
ഓർമയില്ലേ നിനക്കോർമ്മയില്ലേ
സുരസമാം ആ ബാല്യകാലം
ഓർമ്മ തൻ പുസ്തകത്താളിലെ നിറമാർന്ന
അതിസുന്ദര വര്ണ്ണ കാലം
അനിതര സൗഭാഗ്യകാലം
നാട്ടുമാഞ്ചോട്ടിൽ കൂട്ടരുമായ് ചേർന്ന്
കളി യൂയലാടിയ കാലം
തോഴരെ തോൽപ്പിച്ച്
കാറ്റിന്റെ കൈയ്യിലെ മാമ്പഴം നേടിയ കാലം
ഉള്ളില്‍ ചിരി മഴ പൊഴിഞ്ഞൊരാക്കാലം
പുഴയിലെ തെളിനീരിൽ നീന്തിത്തുടിച്ചതും
കളി ചിരിയോടതിൽ മുങ്ങി നിവര്ന്നിതും
കലഹിച്ചും പിന്നെ ഇണങ്ങിയുമേറെ
നാളുകൾ ഓർമ്മകളായി
നമ്മൾ അതിദൂരം പിന്നിട്ടു പോയി
പൂക്കളമിട്ടും വിഷുക്കണി കണ്ടും
ഒത്തൊരുമിച്ചൊരാ കാലം
കടങ്ങളെ അറിയാത്ത
കടപ്പാടുമറിയാത്ത
നിരുപമ സുന്ദര കാലം
മുന്നിൽ രസമഴ പൊഴിഞ്ഞൊരാ കാലം
ജൻമരസങ്ങളെ ഓരോന്നും നുകരവെ
അറിയുന്നു ഞാനാ ദു:ഖസത്യം
തിരിച്ചിനി അണയില്ലാ സൗഭാഗ്യകാലം
ഓർമ്മകളിൽ മാത്രം സ്വന്തം
ബാല്യം ഓർമ്മകളിൽ മാത്രം സ്വന്തം…
Content
എഡിറ്റോറിയൽ
ഒരു തണുത്ത വേനൽക്കാലം
പ്രതിഭ പ്രദോഷ്
സാക്ഷി
പദ്മകുമാർ
My lost park
Nandana Menon
പിൻവിളി
മായാദത്ത്
അറിയൂ, ഉണരൂ…
ലക്ഷ്മി സന്ദീപ്
സൈഡിഫക്ട്സ് ഓഫ് MNC പേസ്ലിപ്
ശാർങധരൻ
The broken to Messiah
Chaithanya Raveendran
വിരഹദുഃഖം
നോബിൾ ജേക്കബ്ബ്
ബാല്യം - ഒരോർമ
സരിത പ്രവീൺ
അമ്പലപ്രാവും പരുന്തും
ടി.ജി. രവീന്ദ്രൻ
My Own
Meena Anil
മഴ
ലീനാ പിള്ള
വനിതാദിനം
ആശമോൾ എൻ.എസ്.