അമ്പലത്തിന്റെ ഗോപുരമുകളിലിരുന്ന് അമ്പലപ്രാവു് എന്നും ചിന്തിക്കും
നീലാകാശത്ത് തന്റെ ചിറകിന്റെ താളക്രമത്തിൽ പറക്കുന്ന കൃഷ്ണപ്പരുന്തുമായി ഒരു സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞുവെങ്കിൽ എത്ര നന്നായിരുന്നു. ഇതിനു വേണ്ടി എന്നും തേവരോടു പ്രാർത്ഥിക്കും. പക്ഷെ കൃഷ്ണപ്പരുന്തിന് നിഷ്ക്കളങ്കയായ അമ്പലപ്രാവി നോട് ഒരു താൽപ്പര്യവും ഇല്ലാത്ത പോലെ.
ക്രമേണ പരുന്തും തന്റെ പുതിയ സു ഹൃത്തിനെ കണ്ടു, അറിഞ്ഞു ആ ബന്ധം അങ്ങിനെ വളർന്ന് വളർന്ന് അവർ ആത്മസുഹൃത്തുക്കളായി. പ്രാവിന്റെ അഭ്യുദയകാംക്ഷികൾ എന്നും ഉപദേശിക്കും പരുന്ത് നമ്മളേപ്പോലുള്ള ചെറിയ പക്ഷികൾക്ക് അപകടകാരി ആണ് എന്ന്. പക്ഷെ പരുന്തിന്റെ ലാളനയാലും സ്നേഹപ്രകടനത്താലും എല്ലാം മറന്ന പ്രാവ് ബന്ധം തുടർന്നു. സ്വന്തം എന്ന് പ്രാവ് കരുതിയിരുന്ന തന്റെ അമ്പലത്തിന്റെ ചട്ടക്കൂടിൽ നിന്നും പുറത്തുകടന്നാൽ വിശാലമായ ഒരു ലോകമുണ്ടെന്നും, കൊണ്ടു പോയിക്കാണിക്കാമെന്നും മറ്റും പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രാവിനെ തന്റെ വരുതിയിലാക്കി കൊണ്ടു നടന്നു. തുടക്കത്തിൽ പ്രാവിന് വളരെ സന്തോഷം. ചിലപ്പോൾ പരുന്തിന്റെ പെരുമാറ്റത്തിൽ ഒരു അരോചകത്വം. സ്വയം സമാശ്വസിപ്പിച്ചു. നമ്മൾ വ്യത്യസ്തരായ കുടുംബക്കാരല്ലെ. ഇത്തരം സ്വഭാവ വൈചിത്ര്യങ്ങളും സ്വഭാവികം.
ഒടുവിൽ സംഭവിച്ചു. പരുന്ത് തനിസ്വഭാവം കാട്ടി. പ്രാവിന്റെ ചിറകുകളാകുന്ന വസ്ത്രങ്ങൾ ഉരിഞ്ഞ് ക്രൂരമായി കൊത്തി .....