E-Magazine
ലക്കം: 1
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
ഏപ്രിൽ 2017
     
 
 
  Cover Page  
വനിതാദിനം
ആശമോൾ എൻ.എസ്.

നഗരത്തിൽ നിന്നുള്ള അവസാന വണ്ടി സ്റ്റേഷനിൽ കിതച്ചു നില്ക്കു മ്പൊഴേക്കും മഴ വീണു തുടങ്ങിയിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ… കുടയെടുത്തിരുന്നില്ല. അല്ലെങ്കിലുമുഷ്ണം കത്തിപ്പടരുന്ന, വരണ്ട കരിയിലകൾ കിന്നാരം പറഞ്ഞു രസിക്കുന്ന ഈ മാര്ച്ചു മാസത്തിൽ മഴ ഒരു അപ്രതീക്ഷിത അതിഥി ആണല്ലൊ.

തീവണ്ടി പതിവിലും വൈകിയിരുന്നു. നീങ്ങിത്തുടങ്ങിയ വണ്ടിയിലെ തിരക്കിലേക്കു കയറുമ്പൊഴും ഗ്രാമത്തിലേക്കുള്ള അവസാന ബസ് കിട്ടുമോ എന്നുള്ള പേടിയായിരുന്നു മനസ്സിൽ . പണ്ടൊന്നും ഇതുപോലെ ഭയപ്പെട്ടിരുന്നില്ലെന്നു അനിത വിഹ്വലതയോടെ ഓർത്തു. പണ്ടെന്നു പറഞ്ഞാൽ എട്ടോ പത്തോ വര്ഷ.ങ്ങള്ക്കു് മുമ്പ്.അന്നു ബസ് സ്റ്റോപ്പിൽ അഛ്ഛൻ കാത്ത് നില്ക്കാറുണ്ടായിരുന്നില്ലെങ്കിലും ഭയമില്ലായിരുന്നു. പക്ഷേ ഇന്നു വാര്ധരക്യം തളര്ത്തി യ ശരീരവുമായി അഛ്ഛന്‍ മകളെ കാത്തുനിൽക്കുന്നു. നരച്ച പുരികങ്ങള്ക്കു മീതെ കൈത്തലം വച്ചു കിതച്ചു നില്ക്കുന്ന ഓരോ ബസിലേക്കും നോക്കുന്നു. തീവണ്ടി പൊടുന്നനെ നിന്നു . എതോ വിദൂര തീവണ്ടി കടന്നു പോകുന്നു.പ്രതീക്ഷയോടെയും അല്ലാതെയും ഒരുപറ്റം മനുഷ്യർ കടന്നു പോകുന്നു. മാര്ച്ചു മാസം. കൂട്ടലുകളും ...കിഴിക്കലുകളും നടത്തി കമ്പനി ലാഭനഷ്ടക്കണക്കുകള്ക്കു ള്ളിൽ മുങ്ങിത്താഴുന്നു. വരവു കുറവ്...ചെലവു കൂടുതൽ കണ്ടെത്തലുകള്ക്കി രയായി പടിയിറങ്ങാൻ വിധിക്കപ്പെട്ടവരുടെ കണ്ണുനീർ .... എല്ലാം നിര്വി്കാരതയോടെ നോക്കി നിൽക്കാൻ പഠിച്ചതെന്നാണ്?എല്ലാവര്ക്കും എന്നോ പ്രതികരണശേഷി നഷ്ടപ്പെട്ടിരിക്കുന്നു. യന്ത്രങ്ങളെപ്പോലെ പണിയെടുക്കുന്ന ഒരു പറ്റം മനുഷ്യർ ...ഒന്നും മാറുന്നില്ല ....കോഫീ മെഷീനിലെ കാപ്പിയുടെ അളവു പോലും ... ആരും ചിരിക്കാറില്ല .... ചിരിക്കാൻ മറന്നവർ ..... നേട്ടങ്ങൾ കൊയ്യാൻ ടാര്ഗ റ്റു പൂര്ത്തി യാക്കാൻ നെട്ടോട്ടമോടുന്നവർ. .........കണ്ണാടിച്ചുവരുകള്ക്ക പ്പുറം ആകാശം ....അസ്തമയ സൂര്യൻ...............കനത്ത തൂണുകള്ക്കുതമേലെയുള്ള മേൽപ്പാലത്തിലൂടെ പാഞ്ഞു പോകുന്ന മെട്രൊ ട്രെയിനുകൾ. ഓഫീസിലെ ചില്ലുജാലകത്തിനപ്പുറത്തേക്കു നോക്കിയിരിക്കാൻ വെറുതെ കൊതിക്കാറുണ്ട്. അനേകായിരം ക്യാമറക്കണ്ണുകൾ തുറന്നിരിക്കുന്ന.....ഓഫീസിൽ ജയിൽ വാര്ഡനനെപ്പൊലെ റോന്തു ചുറ്റുന്ന മാനേജർ .....മീറ്റിങ്ങുകൾ....ചെയ്തുതീര്ക്കേിണ്ട ജോലികളെപ്പറ്റിയുള്ള നീണ്ട വിവരണങ്ങൾ....സമയപരിധികൾ...അക്കങ്ങളിൽ നിന്നും അക്കങ്ങളിലൂടെ കണ്ണുകൾ കൂനനുറുമ്പിനെപ്പൊലെ സഞ്ചരിച്ചു. എല്ല്ലാമൊതുക്കി ബാഗെടുത്തിറങ്ങുമ്പോൾ എഴുമണി കഴിഞ്ഞിരുന്നു. ഒരു മണിക്കൂർ വൈകി. ലിഫ്റ്റ് മുകൾ നിലയിലെവിടെയോ കുരുങ്ങി നില്ക്കയാവാം ...നേരം വൈകിയതിനാൽ പടികൾ ഓടിയിറങ്ങി സ്റ്റേഷനിൽ എത്തുമ്പൊഴേക്കും തീവണ്ടി എത്തിക്കഴിഞ്ഞിരുന്നു.

ട്രെയിൻ വീണ്ടും ചലിച്ചു തുടങ്ങി .ആരവങ്ങള്ക്കി ടയിൽ പതറിയ ശബ്ദത്തിലുള്ള അനൌണ്സ്മെ ന്റ് കേള്ക്കാ നാകുന്നില്ല . മിക്കവരും മൊബൈലിൽ കണ്ണുകൾ നട്ടു തങ്ങളുടെതായ ലോകത്തിൽ മുഴുകി. എതോ കുഞ്ഞിന്റെ കരച്ചിൽ ശബ്ദത്തോടെ കറങ്ങിക്കൊണ്ടിരിക്കുന്ന പഴയ പങ്ക ചലിക്കാതായതോടെ ഉച്ചത്തിലായി. തോളിൽ ഭാരം പേറുന്ന ബാഗുമായി അമ്മ കുഞ്ഞിന്റെ കരച്ചിൽ ശമിപ്പിക്കാൻ നോക്കുന്നു. മങ്ങിയ പ്രതീക്ഷയോടെ കുഞ്ഞിന്റെ അമ്മ ഇരിക്കുന്നവരെ നോക്കുന്നുണ്ട്..... വിയര്ത്ത കൈത്തലങ്ങളും ...ക്ഷീണിച്ച കണ്ണുകളും.....അനിത നോട്ടം മാറ്റി. ലോക്കൽ സാധനങ്ങൾ വിൽക്കാൻ വന്ന കൊച്ചുകുട്ടി അടുത്ത സ്റ്റേഷനിൽ വണ്ടി നില്ക്കും മുന്പെി ചാടിയിറങ്ങി, വനിതാ കമ്പാര്ടു മെന്റ് ലക്ഷ്യമാക്കി ഓടി.

ആകാശം മൂടിക്കെട്ടിയതുകൊണ്ടാകാം ഉഷ്ണം വമിക്കുന്ന തീവണ്ടിമുറി .......രണ്ടു കൂട്ടുകാരികളുടെ ഉറക്കെയുള്ള ചിരിയിൽ ചിന്തകൾ മുറിഞ്ഞു. കയ്യിൽ വായിക്കൻ കരുതിയ പുസ്തകം നിവര്ത്താിനാകാത്ത തിരക്ക്. ബാഗിൽ മൊബൈൽ ഫോൺ ചിലയ്ക്കുന്നു. അച്ഛനാകാം... അനിത ഫോണെടുത്തു. അച്ഛനു മറുപടി നല്കി. ഒരു മണിക്കൂറെടുക്കും. ബസ് കിട്ടി ഗ്രാമത്തിലെ ബസ് സ്റ്റോപ്പിലെത്താൻ. അച്ഛനിപ്പോൾ ടോര്ച്ചും കുടയുമായി വീട്ടില്നിവന്നിറങ്ങിയിട്ടുണ്ടാവും.പതിനഞ്ചു മിനിട്ടു ദൂരമേയുള്ളൂ വീട്ടില്നിടന്നു ബസ് സ്റ്റോപ്പിലേക്ക്. എങ്കിലും പതിവിലും വളരെ നേരത്തെ കാത്തുനില്ക്കുക അച്ഛന്റെ ശീലമായിക്കഴിഞ്ഞു......

പട്ടണത്തില്നി്ന്നു വളരെയകലെ ...ഇരുട്ടു പുതച്ചു നില്ക്കുന്ന വീടു കണ്മുന്നിൽ തെളിഞ്ഞു. അമ്മ കാത്തിരിക്കുന്നു. പഴയ വീട്. ... എരിയുന്ന നിലവിളക്ക്.... മുറ്റത്തു തുളസിച്ചെടിയിലും പാരിജാതക്കാടുകളിലും മിന്നാമിനുങ്ങുകൾ പറക്കുന്നു.നേര്ത്തി പ്രതീക്ഷപോലെ ......പഴയ ഘടികാരത്തിൽ നോക്കി ആവലാതി പൂണ്ട് അമ്മ സ്വയം പറയുന്നു. ....അനിക്കുട്ടിയെന്തേ വൈകുന്നു....നിലവിളക്കിൽ തിരി നീട്ടുന്ന ശോഷിച്ച കൈകൾ. ..നെറ്റിയിൽ ഭസ്മക്കുറിയും പ്രായം വരച്ച ചുളിവുകളും......മകളെയോര്ത്തു ള്ള ആധിയാകാം ആ വരകൾ. പഴയ അടുക്കള...കനലുകള്ക്കുയ മീതെ പൊള്ളി കുമിളക്കുന്ന പപ്പടം........ചുവരിനോടുചേര്ന്നു റങ്ങുന്ന കുറിഞ്ഞിപ്പൂച്ച .....അമ്മ കുറിഞ്ഞിപ്പൂച്ചയോടു സ്വകാര്യം പറഞ്ഞു...."

കാലം വല്ലാത്തതാണല്ലൊ"..............

മാവിലകൾ പൊഴിഞ്ഞു വീണ മുറ്റത്തും മഴ പെയ്യുന്നുണ്ടാവാം....കുറുമൊഴിമുല്ലകൾ പൂത്തു .....മഴച്ചാറ്റലേറ്റു സൌരഭ്യം പൊഴിക്കുന്ന പൂക്കൾ ........ഇരുട്ടിൽ കണ്മിഴിക്കുന്ന വെളുത്ത പൂവുകൾ....തെക്കെയറ്റത്തു നെയ്തിരിയായി ....നനുത്തൊരോര്മതയായി മുത്തശ്ശി.... കടവാവലുകൾ പേരമരത്തിൽ കൂട്ടമായെത്തുന്നു................ സ്വപ്നമോ ഓര്മ്മനയോ ....യാഥാർത്ഥ്യമോ ....ഒന്നും മനസ്സിലാകാതെ സ്റ്റേഷനിൽ നിര്ത്തി യ വണ്ടിയിൽ നിന്നും അനിത ചാടിയിറങ്ങി....ബസ് പുറപ്പെടാൻ ഒരുങ്ങി നില്ക്കുന്നു. ചെറിയ പട്ടണത്തിൽ വൈദ്യുത വിളക്കുകൾ തെളിഞ്ഞു നിന്നിരുന്നു.....

"കുട്ടിയിന്നു താമസിച്ചുവോ ...”

സമീപത്തെ തട്ടുകടയില്നിചന്നും ചായ കുടിച്ചുനിന്ന കണ്ടക്ടർ ചോദിക്കുന്നു. ധ്റുതി വെക്കേണ്ട ...പുറപ്പെടാൻ സമയമുണ്ട്...." എന്നു ആശ്വസിപ്പിച്ചു.... സൈഡിലെ സീറ്റിലിരുന്നപ്പൊഴേക്കും മഴച്ചാറ്റൽ കൂട്ടിനെത്തി ..... അച്ഛനെ വിളിക്കേണ്ടെന്നു തീരുമാനിച്ചു.....ഇനിയും വൈകുന്നതോര്ത്തുച ആധി കൂട്ടും .....ബസിൽ തിരക്കുണ്ടായിരുന്നില്ല ....അനിത പരിചിത മുഖങ്ങൾ പരതി... ബസ് ഇളകി നീങ്ങിയതും മഴ കൂടുതൽ ശക്തമായി .....ഇരുട്ടു പടര്ന്നു കിടക്കുന്ന വഴികൾ....വഴിവക്കിലെ വീടുകളിൾ കണ്ണു ചിമ്മുന്ന ചെറിയ വിളക്കുകൾ ...കറണ്ടു പൊയിട്ടുണ്ടാവാം.....ഒരു ചെറിയ മഴയേ പെയ്തുള്ളു.....എതോ കുട്ടി ഉറക്കെ വായിക്കുന്ന ശബ്ദം... ഗ്രാമത്തിൽ ഒന്നും മാറുന്നില്ല ... ബസ് പാലത്തിലേക്കു കയറി... തണുത്ത കാറ്റു വീശുന്നു....താഴെ പുഴ ...വെള്ളത്തിന്റെ നിറം കാണാൻ വയ്യ .... നീലയോ അതോ ചെമ്മൺനിറമോ ... കിഴക്കു മഴ പെയ്തെങ്കിൽ ചെമ്മൺനിറമാകും.. ബസ് നിരങ്ങി നീങ്ങി ....സ്ത്രീകളായി ബസിൽ വേറാരുമില്ല ...മൂന്നൊ നാലൊ പേർ.......ചിലർ മഴയെ ശപിക്കുന്നു....കാലം തെറ്റിയ മഴ ....കുടയെടുത്തിട്ടില്ല.....ചില കൃഷികൾ നഷ്ടത്തിലാകുമെന്നു ചിലർ ആവലാതിപ്പെട്ടു ....മഴ ശക്തമായി ...ഒരു കുട കൂടി കൊണ്ടുവരാൻ അച്ഛനോടു പറയാൻ മറന്നു..... കൊണ്ടുവരുമായിരിക്കും ..

എതോ ചെറിയ സ്റ്റോപ്പിൽ ബസ് നിര്ത്തി ...ഒന്നു രണ്ടു പേർ ഇറങ്ങി .....അപ്പോൾ കയറിയ ഒരാൾ അനിതയെ തുറിച്ചു നോക്കി....മുഖം കുനിക്കേണ്ടതില്ലെന്നു അനിത വിചാരിച്ചു...അച്ഛൻ കാത്തുനിന്നു മടുത്തു കാണും ....ചെറിയ ബസ്‌സ്റ്റോപ്പാണ്.....കയറി നിൽക്കാൻ ഇടം കഷ്ടിയാണ്...അഭയം തേടുന്ന നായ്ക്കളും മഴയും അച്ഛനെ ശല്യം ചെയ്യും...ബസ് ഇരുട്ടിനെ കീറിമുറിച്ചു മുന്നോട്ടോടിക്കൊണ്ടിരുന്നു.......

"കുട്ടീ.......ഇറങ്ങേണ്ട സ്റ്റോപ്പായി....”

പതിവുകണ്ടക്ടർ കരുതലോടെ പറയുന്നു ....ഇരുട്ടിൽ ഒന്നും കാണാൻ വയ്യ...സാരി തല വഴി മൂടി അനിത ഇറങ്ങി...ബസ് ഇരമ്പി നീങ്ങിപ്പോയി ....പെട്ടെന്നാകെ ഇരുട്ടായപോലെ... ബസ്‌സ്റ്റോപ്പിൽ അച്ഛനില്ല ..ഒരു ആശ്വാസത്തിനായി അനിത മൊബൈലെടുത്തു............വീട്ടിൽ നിന്നു പുറപ്പെട്ടോ ആവോ... സിഗ്നലില്ല ...മുന്നോട്ടു നടക്കാമെന്നുവച്ചു. തന്റെ ഗ്രാമം... താൻ നടന്ന വഴികൾ...എന്നിട്ടും ഉടലാകെ ഭയം പൊതിയുന്നു...മഴ ശക്തിയാർജ്ജിച്ചു ...അനിത മുന്പോനട്ടു തന്നെ നടന്നു...

"കുട്ടീ...”

ആരോ വിളിച്ചുവോ … തിരിഞ്ഞു നോക്കി ..അച്ഛനല്ല... ഇരുട്ടിൽ രൂപം വ്യക്തമല്ല ..പെട്ടെന്നു മനസ്സിലായി ...മാഷാണത്...തൊട്ടടുത്ത വീട്ടിലെ. നനുത്ത മഞ്ഞുതൊടുന്ന പോലെ....കനലായി മാറിയ ഹൃദയത്തിൽ തണുപ്പുനിറഞ്ഞു....

”പട്ടണത്തിലെ കോളേജിൽ ഒരു മീറ്റിങ്ങുണ്ടായിരുന്നു...ഒന്നു രണ്ടുപേരെ കണ്ടുവന്നപ്പോഴേക്കും നേരം വൈകി ... " മാഷ് തുടരുന്നു ...

"ഇന്നു വനിതാദിനമല്ലേ ...” മാഷ് സാഹിത്യകാരനാണ്...നല്ല പ്രസംഗകനാണ്.... ”വനിതാദിനം ...വിഷയം ഒരുപാടുണ്ടേ...” മാഷ് വീണ്ടും തുടരുന്നു....ഒരു ടോര്ച്ചി ന്റെ വെളിച്ചം...അച്ഛൻ ബദ്ധപ്പെട്ടു നടന്നു വരുന്നു ..മാഷിനെക്കണ്ടു ചിരിച്ചു..

"നന്നായി ...മാഷിനെ കൂട്ടു കിട്ടിയത്....മഴയും മുട്ടിനു വേദനയും ചതിച്ചു...”

അച്ഛനും മാഷും വര്ത്ത മാനം തുടരുന്നു ...അതെ ..ഇന്നു വനിതാദിനമാനല്ലോ... വനിതാദിനം....അച്ഛന്റെ കൈ പിടിച്ചു മാഷിനൊപ്പം നടക്കുമ്പൊൾ അനിതയോര്ത്തു ... പാരിജാതക്കാടുകളിൽ അപ്പോഴും മിന്നാമിനുങ്ങുകൾ പറന്നു...

  Content  
  എഡിറ്റോറിയൽ  
  ഒരു തണുത്ത വേനൽക്കാലം
പ്രതിഭ പ്രദോഷ്‌
 
  സാക്ഷി
പദ്മകുമാർ
 
  My lost park
Nandana Menon
 
  പിൻവിളി
മായാദത്ത്
 
  അറിയൂ, ഉണരൂ…
ലക്ഷ്മി സന്ദീപ്
 
  സൈഡിഫക്ട്സ് ഓഫ് MNC പേസ്ലിപ്
ശാർങധരൻ
 
  The broken to Messiah
Chaithanya Raveendran
 
  വിരഹദുഃഖം
നോബിൾ ജേക്കബ്ബ്
 
  ബാല്യം - ഒരോർമ
സരിത പ്രവീൺ
 
  അമ്പലപ്രാവും പരുന്തും
ടി.ജി. രവീന്ദ്രൻ
 
  My Own
Meena Anil
 
  മഴ
ലീനാ പിള്ള
 
  വനിതാദിനം
ആശമോൾ എൻ.എസ്.