നിലാവിൻെറ തണുത്ത വെളിച്ചത്തിൽ
ഇരുളിനെ തോല്പിച്ച് വിജനമാം വീഥികളിൽ
നാമിരുവരും ചേർന്നു കൈകോർത്ത് നടന്നിടാം -
പിന്നെ പച്ച പുതച്ച പുൽമേടുകളിലെവിടെയോ
സ്നിഗ്ദമാം മണ്ണിൻെറ ഗന്ധമാസ്വദിച്ചിടാം.
പിന്നെയുദയത്തിലർക്കൻെറ ചുടുരശ്മികൾ തഴുകുമ്പോൾ
പാതിമയക്കം വിടാതെ നിന്നെ പുണരാൻ
മഞ്ഞിൻ കണങ്ങൾ മുഖത്തൊരു നേർത്ത തണുപ്പിൻ
മൂടുപടം നീക്കിടുമ്പോളെഴുന്നേറ്റു നടന്നിടാം
ഇനിയൊരു പുതിയ പുലരിയായ് നിൻ ഗർഭത്തിലലിയാം
ഇനിയും പറഞ്ഞു തീരാത്തൊരു പ്രണയകാവ്യത്തിൻ
ശീലുകൾ മൂളി നമുക്കൊരു പുതിയ പാതയിൽ
കൈകോർത്തു നടന്നിടാം
എന്നിട്ടുച്ചത്തിൽ പറഞ്ഞിടാം
എൻപ്രണയമേ നീയെത്ര സുന്ദരം