E-Magazine
ലക്കം: 2
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
ആഗസ്‌റ്റ് 2017
Cover Page
കാപാലികത്വം
രവീന്ദ്രൻ ടി.ജി.
അതിരറ്റുപോയോരു കാപാലികത്വം
സാമ്രാജ്യ മോഹികൾ നട്ടുവളർത്തി
ഊഷ്മളമായോരു ഭൂമിക്കു ഭാരമായ്
സ്ഥാപിത താൽപ്പര്യമൊന്നുമാത്രം
ഭാരതത്തിന്റെ വിരിമാറിലൂടെ
പേക്കൂത്തുതീർത്തോരു
കാപാലികത്വം
ഇന്നു വളർന്ന് വലുതായിട്ട്
വിളയെ തിന്നുന്ന വേലിയായി
മൗനമായ് നിന്നു സുഖിച്ച പാശ്ചാത്യർ
നെട്ടോട്ടമോടുന്നു ഭീതിപൂണ്ട്
കേവലമഞ്ചു പതിറ്റാണ്ടായി
ഭാരതത്തിൻ വാണികേട്ടതില്ല.
ആരാന്റെയമ്മതൻ ഭ്രാന്തു കണ്ടിട്ട്
സന്തോഷമായി വസിച്ചിരുന്നോർ
ഭീതിപൂണ്ടോടുന്ന കാഴ്ച കാൺകെ
ഞാനറിയുന്നിവർ മൂഢരെന്ന്
സ്വന്തമായ് തീർത്ത കുഴിയിൽ വീണ
സ്വർത്ഥമതികളിക്കാപാലികർ
ഭാവിതൻ വാഗ്ദാനമാകും യുവത്വത്തെ
ചുട്ടുകരിക്കുന്നുസ്വർത്ഥതയാൽ
കഷ്ടമീ ലോകത്തിൻ പോക്കു കണ്ടിട്ട്
ഖേദം പകരുവാൻ താൽപ്പര്യമില്ലാത്ത
ക്രൂരതകണ്ടു മരവിച്ച മാനുഷർ
നൈസർഗികത്വം വെടിഞ്ഞു നിൽപ്പു.
എണ്ണപ്പണത്തിന്റെ മോഹമേറി
പടയോട്ടം ചെയ്തതള്ളാഹുവിൻ നാട്ടിൽ
ഭംഗിയായ് രാജ്യം ഭരിച്ച സദ്ദാം തൂക്കുമരത്തിൽ കിടന്നു തൂങ്ങി
രക്ഷയില്ലാത്തൊരനുയായികൾ
പോരു തുടങ്ങിയതള്ളാവിൻ പേരിൽ
കാപാലികത്വം വളർന്നു വളർന്ന്
ലോക നാശത്തിന്നു ഹേതുവാകും
പ്രാപഞ്ചിക സ്നേഹ സന്ദേശമേറി
വിശ്വരക്ഷക്കായി വന്ന മഹാന്മാവെ
വീണ്ടുമൊരു വട്ടം കൂടി വരു
സന്മാർഗ്ഗദീപം തെളിച്ചിടുവാൻ
Content
എഡിറ്റോറിയൽ
In the e-Era
Dr. A.P. Jayaraman
കാളിയും എന്റെ ജീവിതവും (നദിയോർമ്മ)
കണക്കൂർ ആർ. സുരേഷ്‌കുമാർ
പ്രിയേ നിനക്കായ്
ബോബി വത്സരാജ്
മണ്ണും മനുഷ്യനും
സുനിൽ ഡി. ജോർജ്
Melancholic Melody
Abhishek Nair
നീലജ്ജ്വാല
റാണി ബി. മേനോൻ
കുറുവരികൾ
പി. വിശ്വനാഥൻ
Our Winter Guests
Nandan Menon
അഹങ്കാരം
മായാദത്ത്
മഴപൊഴിയും വഴിയിൽ
പ്രതിഭാ പ്രദോഷ്
മഴക്കാലഭംഗികൾ
വിജു ചിറയിൽ
അക്കരപ്പച്ച
നോബിൾ ജേക്കബ്
കാപാലികത്വം
രവീന്ദ്രൻ ടി.ജി.
ജ്ഞാനപീഠം
പത്മകുമാർ
നിസ്സഹായത
ലീന പിള്ള
Before I leave
Lakshmi Sandeep