മഴ കഥ പറയുമ്പോൾ
കാറ്റ് നീട്ടിമൂളും
കളയടോ നിന്റെയാ
കരിങ്കൊടിയെന്നലറി
കുടക്കമ്പികളുടെ
മസ്സിലുകളിൽ തടവും
മഴ മനസ്സിലേക്ക്
തേനൊഴുക്കും
നനഞ്ഞു കുതിരുമ്പോൾ
ഞങ്ങൾ ഒന്നാകും
തെരുവിലൂടെ
ഒഴുകിയൊഴുകി
അങ്ങനെ.. അങ്ങനെ
സിദ്ധാന്തം
ആപ്പിൾ തലയിൽ വീഴും മുമ്പ്
നീ പെയ്തിരുന്നെങ്കിൽ
ന്യൂട്ടന്റെ ആകർഷണ സിദ്ധാന്തം
മഴേ, നിൻറെ താളത്തിലായേനെ.
വട്ടി
കൈതയോലയിൽ
കാടിറങ്ങി ചുരുണ്ടു
വട്ടി ചന്തയിൽ
വട്ട്
സോഡാകുപ്പിയിൽ
കുടുങ്ങിയത് വട്ട്
ഗ്യാസ് പുറത്ത്.
വെട്ട്
പിടലി വെട്ടി
ഉറക്കമായിരുന്നു
മുറിവേറ്റില്ല
സ്നേഹം
ഇത്തിരി സ്നേഹം തോന്നിയപ്പോൾ
ഒത്തിരി ദേഷ്യം കളഞ്ഞുപോയി