മഴക്കാലത്തിന്റെ മായികതയ്ക്ക് പല ചേരുവകൾ
മണ്ണും മനസ്സും തണുപ്പിക്കുന്ന കുളിർമ
ഇടിനാദത്തിന്റെ ഭയാനകമായ മുഴക്കം
മിന്നലിന്റെ രൗദ്ര വിസ്മയം
ആർദ്രമായ്, ആർത്തലച്ച്, നനുനനെ, ചടുലമായ്
വിവിധ ഭാവങ്ങളിൽ മഴത്തുള്ളികളുടെ സംഗീതം
കാർമേഘങ്ങളുടെ നീലിമ, അതു മാറ്റുകൂട്ടുന്ന പച്ചപ്പ്
പച്ചയുടെ ഒരായിരം വർണ്ണ വൈവിധ്യങ്ങൾ
പാറകളിൽ തഴുകിയൊഴുകുന്ന തോടിന്റെ കളകളാരവം
നിലയ്ക്കാതിരിക്കട്ടെ അത്യാഗ്രഹത്തിന്റെ കൊടുംവേനലിൽ
 |